പിണ്ടിമനയില്‍ മണ്ണ് സംരക്ഷണദിനാചരണവും ബോധവത്ക്കരണ ക്യാമ്പയിനും നടത്തി

-

പിണ്ടിമന >>ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പിണ്ടിമന കൃഷിഭവന്റെ നേതൃത്തില്‍ മണ്ണ് സംരക്ഷണദിനാചരണവും ബോധവത്ക്കരണ ക്യാമ്പയിനും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു കര്‍ഷകനായ മാലിയില്‍ എം.ജെ.കുര്യനോട് പരിശോധനക്കുള്ള മണ്ണ് സാമ്പിള്‍ ഏറ്റുവാങ്ങിക്കൊണ്ട് ദിനാചരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ സിബി പോള്‍, ബേസില്‍ എല്‍ദോസ്, മേരി പീറ്റര്‍, പഞ്ചായത്തംഗങ്ങളായ സിജി.ആന്റണി, വിത്സണ്‍.കെ.ജോണ്‍, ലത ഷാജി, ടി.കെ.കുമാരി, എസ്.എം.അലിയാര്‍, ലാലി ജോയി, രാധാമോഹനന്‍, കാര്‍ഷിക വികസന സമിതിയംഗംങ്ങള്‍എന്നിവര്‍ സംസാരിച്ചു.

മണ്ണിനെ ആസ്പദമാക്കി ജോസഫ് മാലിപ്പാറ കവിത ആലപിച്ചു.കാര്‍ഷിക വിളകളില്‍ മണ്ണിനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ കോതമംഗലം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.പി.സാജു കര്‍ഷകര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സെടുത്തു.

പിണ്ടിമന കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധനക്ക് അവസരമുണ്ടായിരിക്കുന്നതാണ്. കൃഷി ഓഫീസര്‍ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ് നന്ദിയും പറഞ്ഞു.

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി പിണ്ടിമന കൃഷിഭവന്റ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു കര്‍ഷകനായ എം.ജെ കുര്യനില്‍ നിന്നും മണ്ണ് സാമ്പിള്‍ ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്യുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →