LOADING

Type to search

നെല്ലിക്കുഴി,പിണവൂര്‍ക്കുടി ഹൈസ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ; നാല് കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Latest News Local News News

കോതമംഗലം>>> കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി ഹൈസ്‌കൂള്‍,പിണവൂര്‍ക്കുടി ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ ആന്റണി ജോണ്‍ എം എല്‍ എ ശിലാഫലകം അനാഛാദനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ ദാനി,റഷീദ സലീം എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷന്മാരായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍,നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ ഗോപി,എം എ മുഹമ്മദ്,പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ബി ജമാല്‍,ഷാഹിദ ഷംസുദ്ധീന്‍,നൂര്‍ജ്ജമോള്‍ ഷാജി,ഷഹാന അനസ്,സിബി കെ എ,ബിനേഷ് നാരായണന്‍,മേരി കുര്യാക്കോസ്,ഡി ഇ ഓ ലത കെ,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗഫൂര്‍ എന്‍,ഹെഡ്മിസ്ട്രസ്സ് ശ്രീജ പി കെ,പി റ്റി എ പ്രസിഡന്റ് ബിജു പി കെ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലി ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി 2 കോടി രൂപ വീതമാണ് രണ്ട് സ്‌കൂളുകള്‍ക്കും അനുവദിച്ചിട്ടുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.