
തിരുവനന്തപുരം>>>സംസ്ഥാനത്തെ കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി വേണം എന്ന ആവശ്യവുമായി വ്യാപാര വ്യവസായി ഏകോപന സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇന്ന് രാവിലെ 10 മണിക്കാണ് ചര്‍ച്ച. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം തുടര്‍ന്ന് നടപടികള്‍ ആലോചിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്രിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
വാരാന്ത്യ ദിനങ്ങള്‍ ഒഴിച്ച് മറ്റെല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണം എന്നാണ് വ്യപാരികളുടെ ആവശ്യം. അടുത്ത ആഴ്ച ബലിപെരുന്നാള്‍ ഉള്‍പ്പടെ വരാനിരിക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണം എന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ട് ചില ഇളവുകള്‍ സര്‍ക്കാര്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.

നേരത്തെ കടകള്‍ തുറന്ന് പ്രതിഷേധിക്കും എന്ന് വ്യാപാരികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് വ്യപാരികള്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും അനുകൂലതീരുമാനമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ് നടക്കുക. ആരാധാലയങ്ങളില്‍ കൂടുതല്‍ പേരെ നമസ്‌കാരത്തിന് അനുവദിക്കണം എന്ന ആവശ്യവുമായി മുസ്ലിം മത മേലധ്യക്ഷമാര്‍ രംഗത്തെത്തിയിയിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നാളെ അവലോകന യോഗത്തിനു ശേഷം കോവിഡ് ഇളവുകളില്‍ ചെറിയ മാറ്റങ്ങള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ ടിപിആര്‍ കുറയാത്തത് സര്‍ക്കാരിന് തലവേദനയാണ്.

Follow us on