മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം>>മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നിന്നും പുലര്‍ച്ചെ 4.40 ഉള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയിലേറെ നീ ണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഈ മാസം 29 വരെ ആണ് ചികിത്സ. പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ അടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

യാത്ര പോകുന്ന വിവരം ഇന്നലെ ഫോണില്‍ ഗവര്‍ണ്ണാറേ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സര്‍ക്കാര്‍ ചെലവിലാണ് യാത്ര. നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →