
കോതമംഗലം>>>കോതമംഗലം പിണ്ടിമന പഞ്ചായത്തില്‍ അയിരൂര്‍പാടം സ്വദേശിനി ആമിന അബ്ദുള്‍ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന നടപടികള്‍സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ വ്യക്തമാക്കി.
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തില്‍ അയിരൂര്‍പാടം സ്വദേശിനി പാണ്ട്യാര്‍ പിള്ളില്‍ വീട്ടില്‍ ആമിന അബ്ദുള്‍ ഖാദറിന്റെ കൊലപാതക കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ചുള്ള ആന്റണി ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോളാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആമിന അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ മാര്‍ച്ച് മാസം ഏഴിന് പാടത്ത് പുല്ല് മുറിക്കാന്‍ പോയപ്പോള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുകയും കൊലപാതക ശേഷം ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഒരു നാടിനെ ആകെ നടുക്കിയ പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 434/2021യു/എസ്174 സി.ആര്‍. പി.സി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ നാളിതുവരെയായി കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുന്നതിനായി അന്വേഷണ ചുമതല പുതിയൊരു പുതിയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കണമെന്ന് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
പ്രസ്തുത കൊലപാതക കേസ് കോതമംഗലം പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍434 /2021 യു/എസ് 174 സി.ആര്‍. പി.സി പ്രകാരം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ട ആമിനയെ ആരോ ശ്വാസംമുട്ടിച്ച് അബോധാവസ്ഥയില്‍ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി അടിസ്ഥാനത്തില്‍ കേസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 397,302 വകുപ്പു പ്രകാരമാക്കി മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘം രൂപീകരിച്ച് ശാസ്ത്രീയവും,ഊര്‍ജ്ജവുമായ അന്വേഷണം നടത്തി വരുന്നതായും,ഇതുവരെയുള്ള അന്വേഷണത്തില്‍ ഈ കേസിലെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത് വേണ്ടിയുള്ള നടപടികള്‍ പരിഗണിച്ച് വരുന്നതായും മുഖ്യമന്ത്രി ആന്റണി ജോണ്‍ എംഎല്‍എയെ നിയമ സഭയില്‍ അറിയിച്ചു.
Follow us on