സര്‍ക്കാരിനു വേഗം പോര; മന്ത്രിമാരുടെ ഓഫിസുകള്‍ നിര്‍ജീവം; ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥ

തിരുവനന്തപുരം>>സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.കെ.പ്രശാന്ത് എംഎല്‍എ.

മന്ത്രിമാരുടെ ഓഫിസുകള്‍ നിര്‍ജീവമെന്നും സര്‍ക്കാരിന് വേഗം കുറവെന്നും വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ല. കോര്‍പറേഷനിലെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്നും വി.കെ.പ്രശാന്ത് എംഎല്‍എ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ ഓഫീസിന് എതിരെ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തില്‍ വി കെ പ്രശാന്ത് ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകള്‍ക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ പോലെയല്ല രണ്ടാം സര്‍ക്കാര്‍. പല കാര്യങ്ങളും വൈകുന്നു. എംഎല്‍എമാര്‍ക്ക് അടക്കം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

പാളയം ഏരിയാ കമ്മിറ്റിയുടെ പ്രതിനിധിയായിട്ടാണ് വി കെ പ്രശാന്ത് ചര്‍ച്ചയ്ക്ക് പങ്കെടുത്തത്. പാവങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമെന്നും പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചു. ഫണ്ട് തട്ടിപ്പില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും വി കെ പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചു.

സിപിഎം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ്. കോവളം ഏരിയാ കമ്മിറ്റിയാണ് വിമര്‍ശനം ഉയര്‍ത്തിയത്.

പാര്‍ട്ടിയുടെ നയങ്ങളേയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയേയും ചോദ്യം ചെയ്തും പ്രതിനിധികള്‍ രംഗത്തെത്തി. നേതാക്കളുടെ ചൈനീസ് ആഭിമുഖ്യം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിന്റെ ചൈനീസ് പ്രേമത്തെ വിമര്‍ശിച്ചത്. ഇന്നത്ത സാമ്ബത്തിക നയങ്ങള്‍ നോക്കുമ്‌ബോള്‍ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികള്‍ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേയും പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്നും പലരും പറഞ്ഞു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാന്‍ പോകുന്നും സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിഗണന കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും ആവശ്യം ഉയര്‍ന്നു. കെ റെയില്‍ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണ് എന്ന തരത്തില്‍ എതിരാളികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും അതിനെ നേരിടണമെന്നും കാട്ടാക്കട ഏരിയ കമ്മിറ്റിയില്‍ നിന്നും സംസാരിച്ച പ്രതിനിധികള്‍ പറഞ്ഞു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്‌ബോഴും നിയമസഭയില്‍ അടക്കം വനിതകളെ പാര്‍ട്ടി തഴയുകയാണെന്ന് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →