LOADING

Type to search

രണ്ടാം പിണറായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി ;ലൈഫ് ഭവന പദ്ധതിയില്‍ കോതമംഗലം മണ്ഡത്തില്‍ 134 വീടുകള്‍

Latest News Local News News

കോതമംഗലം >>> രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 134 ഭവനങ്ങള്‍ പൂര്‍ത്തിയായതായി ആന്റണി ജോണ്‍ എംഎല്‍എഅറിയിച്ചു.

പിണ്ടിമന 40,കോതമംഗലം മുനിസിപ്പാലിറ്റി 31,കോട്ടപ്പടി 25,കുട്ടമ്പുഴ 16,പല്ലാരിമംഗലം 9,വാരപ്പെട്ടി 4,കവളങ്ങാട് 4,നെല്ലിക്കുഴി 3,കീരംപാറ 2എന്നിങ്ങനെയാണ് 134 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോതമംഗലം മണ്ഡലത്തില്‍ 2757 വീടുകള്‍ പൂര്‍ത്തീകരിച്ചിരുന്നു.ഇതിനു പുറമെയാണ് ഇപ്പോള്‍ 134 ഭവനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതെന്നും എംഎല്‍എ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.