ഒന്നിച്ചു പി എച്ച് ഡി നേടി അച്ഛനും മകളും

-

കൊച്ചി>>Dr. ജാസ്മിന്റെ (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. എന്‍ജിനീയറിങ് കോളേജ് തൃശൂര്‍, KTU) കീഴില്‍ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥികളായകെ എന്‍ ശിവരാജനും നിര്‍മല്‍ എസും ഒരേ ദിവസം PhD ഓപ്പണ്‍ ഡിഫന്‍സ് വിജയകരമായി പൂര്‍ത്തിയാക്കി. ഇരുവരും KTU ന്റെ എന്‍ട്രന്‍സ് എക്‌സാിനേഷന്‍ പാസായ ശേഷം ഒരേ ബാച്ചില്‍ (2016) Phd ക്കു അഡ്മിഷന്‍ നേടുകയായിരുന്നു.

ഗവ. എന്‍ജിനീയറിങ് കോളജ് തൃശൂരില്‍ നിന്ന് BTech ബിരുദം നേടിയ ശേഷം ശിവരാജന്‍ 1980ഇല്‍ കേരളാ സ്റ്റേറ്റ് ഇലക്ടരിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. 1989ഇല്‍ രണ്ടാം റാങ്കോടെ കുസാറ്റ് കളമശ്ശേരിയില്‍ നിന്ന് MTech ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശിവരാജന്‍, 2010ഇല്‍ ചീഫ് എന്‍ജിനീയര്‍ ആയി വിരമിച്ചു. ശേഷം എന്‍ജിനീയറിങ് കോളജുകളില്‍ ലക്ചറര്‍ ആയി ജോലി നോക്കിയ ഇദ്ദേഹം, തുടര്‍ന്ന് പഠിക്കുവാന്‍ ഉള്ള തീവ്രമായ ആഗ്രഹം മൂലം PhD എന്ന ലക്ഷ്യത്തിലേക്ക് എത്തി ചേരുകയായിരുന്നു.

2011ഇല് രാജഗിരി എന്‍ജിനീയറിങ് കോളജില്‍ നിന്ന് BTech ഉം, 2014 ഉല്‍ FISATIL നിന്ന് MTech ഉം നേടിയ നിര്‍മല്‍, അച്ഛന്റെ ഈ ആഗ്രഹം അറിഞ്ഞു തന്റെ തുടര്‍ പഠന യാത്രയില്‍ കൂടെ കൂട്ടുകയായിരുന്നു. ഒരേ ക്ലാസ്സില്‍ ഇരുന്നുള്ള ഒരു വര്‍ഷത്തെ കോഴ്‌സ് വര്‍ക് പഠനം അവരോടൊപ്പം തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ അധ്യാപകരും സഹപാഠികളും ഒരേ പോലെ ആസ്വദിച്ചിരുന്നതയി ഓര്‍ക്കുന്നു എന്ന് പ്രൊഫസര്‍ ജാസ്മിന്‍ അഭിപ്രായപെട്ടു. ഈ പ്രായത്തിലും പഠിക്കുവാനുള്ള ആര്‍ജവവും ഊര്‍ജസ്വലത യും കാഴ്ച വച്ച ശിവരാജന്‍ ഉം, തന്റെയും അച്ഛന്റെയും പഠനവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ച് തന്റെ ജോലി സമയത്തും സമയ ബന്ധിതമായി തീസിസ് പൂര്‍ത്തീകരിച്ച നിര്‍മല്‍ ഇനും തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ റിസര്‍ച്ച് ഡീന്‍ തന്റെ അഭിനന്ദനം അറിയിച്ചു.

ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് സെക്ഷന്‍ സൂപ്പര്‍വൈസര്‍ സൂനീത K S aanu ശിവരാജന്റെഭാര്യ. മകന്‍ രാഹുല്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഉം, മരു മകള്‍ അപര്‍ണ ഇന്ത്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ഇലും ഗവേഷക വിദ്യാര്‍ഥികളാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →