LOADING

Type to search

പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി ലൈംഗിക വേഴ്ചയ്ക്ക് ക്ഷണം; പി എഫ് ഓഫീസര്‍ പിടിയില്‍

Crime

 

കോട്ടയം>> ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് വിനോദ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.

ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അധ്യാപികയെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു.
കാസര്‍ഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് കണ്ണൂര്‍ സ്വദേശി തളിക്കാവ് അശ്വതി അപ്പാര്‍ട്ട്‌മെന്റില്‍ വിസ്മയ ഹൗസ് വിനോയി ചന്ദ്രന്‍. ആര്‍ (41) ആണ് പിടിയിലായത്. ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയഷ്‌നല്‍ പി.എഫ് (ഗെയിന്‍) നോഡല്‍ ഓഫീസറായ ഇയാള്‍ കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം സ്വദേശിയായ അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു.

മറ്റൊരു ഷര്‍ട്ട് വാങ്ങി ഹോട്ടല്‍ റൂമിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പിഎഫ് ലെ പ്രശ്‌നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം എന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചു.തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.