പെറ്റി കേസ് തര്‍ക്കത്തിനിടെ ഇടപെട്ട വിദ്യാര്‍ത്ഥിനിയ്ക്കെതിരെ ജാമ്യമില്ലാ കേസ്, യുവജന കമ്മിഷന് പരാതി നല്‍കി

രാജി ഇ ആർ -

ചടയമംഗലം>>>ബാങ്കിനു മുന്നില്‍ ക്യൂ നിന്നയാള്‍ക്ക് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പെറ്റി എഴുതിയത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തി എന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പതിനെട്ടുകാരിയ്ക്കെതിരെ കേസെടുത്തത്.

പെറ്റി ലഭിച്ചയാളും പൊലീസും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ട് എന്താണ് പ്രശ്‌നം എന്ന് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയ്ക്കെതിരെയും പെറ്റി എഴുതാന്‍ ശ്രമിച്ചെന്നും, അതു പറ്റില്ലെന്നു പറഞ്ഞപ്പോള്‍ പൊലീസ് അസഭ്യം വിളിച്ചെന്നും, അതില്‍ പ്രതിഷേധിച്ചപ്പോള്‍ കേസ് എടുത്തെന്നും യുവജന കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

ചടയമംഗലം ഇന്ത്യന്‍ ബാങ്ക് ശാഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതി പൊലീസുകാരോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.