LOADING

Type to search

കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിച്ചു, യുവതി ഓടിയപ്പോള്‍ പുറകെ ഓടി തീകൊളുത്തി; ഭര്‍ത്താവിന്റെ സഹോദരന്‍ അറസ്റ്റില്‍

Latest News Local News News

തിരുവനന്തപുരം>>>യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭര്‍ത്താവിന്റെ അനിയന്‍ സുബിന്‍ ലാല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

12 മണിയോടു കൂടി കാവുവിളയിലെ തയ്യല്‍ കടയില്‍ തയ്യല്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ. 12 മണിയോടു കൂടി കാറിലെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയ യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. പ്രതിയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.