ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

web-desk -

കൊച്ചി’സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്. ഡീസലിന് 96രൂപ 47പൈസയായി.

അതേസമയം കേരളമുള്‍പ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില നൂറു കടന്നു. ഡീസല്‍ തൊണ്ണൂറ് രൂപയോട് അടുത്തിരിക്കുകയാണ്. മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തില്‍ ഇതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒരു ലിറ്റര്‍ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.

തുടര്‍ച്ചയായ ഇന്ധന വര്‍ധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇതോടെ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. വിലവര്‍ധയ്‌ക്കെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കേന്ദ്രം തീവെട്ടിക്കൊള്ള തുടരുകയാണ്.