LOADING

Type to search

ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Latest News Local News News

കാസര്‍കോട്>>> ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്ബള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26)യാണ് കാസര്‍കോട് വനിതാ പൊലീസ് മഞ്ചേശ്വരം അട്ടഗോളിയില്‍വെച്ച് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയുടെ മാതാവ് താമസിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ വാടകവീട്ടിലെത്തിയ ഹബീബ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയയാിരുന്നു. യുവതി പൊലീസില്‍ അറിയിച്ചതോടെ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. യുവതിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ മതിലിനടുത്ത് മറഞ്ഞിരുന്ന ഹബീബ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഹബീബ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഹബീബ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.?

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.