LOADING

Type to search

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമോ? ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

Latest News Local News News

ന്യൂഡല്‍ഹി>>>നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചര്‍ച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തില്‍ അവതരിപ്പിച്ചാല്‍ കേരളം എതിര്‍പ്പ് പ്രകടിപ്പിക്കും. തമിഴ്‌നാട്, ബം?ഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്താന്‍ കേരളം ശ്രമിക്കും.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗണ്‍സിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പന്‍ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിര്‍പ്പ് അറിയിച്ചത്.

എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി പിന്നോട്ട് പോക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പലഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഏവിയേഷന്‍ ഫ്യുവലായിരിക്കും ഈ പരിധിയില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്.

വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.