LOADING

Type to search

പെരുമ്പറമ്പ് നെല്‍കൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂട്ടക്കോള്‍ പാടത്ത് കൃഷിയിറക്കി

Latest News Local News News

പെരുമ്പാവൂര്‍>>>പെരുമ്പറമ്പ് നെല്‍കൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഞാര്‍ നടീല്‍ കര്‍മ്മം എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സനിത റഹീം നിര്‍വ്വഹിച്ചു. 10 ഏക്കര്‍ കൂട്ടക്കോള്‍ പാടത്താണ് കൃഷിയിറക്കിയത്.


ചടങ്ങിന് സാക്ഷ്യം വഹിച്ച് കൊണ്ട് വാഴക്കുളം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഷാജിത നൗഷാദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും, മാറമ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ കെ .എം അബ്ദുല്‍ അസീസ്, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഹമീദ് കോട്ടപ്പുറത്ത്, വാഴക്കുളം കൃഷി ഓഫീസര്‍ അനിത കെ, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം മുജീബ് വടക്കന്‍, കുടുംബശ്രീ സി ഡി എസ് അംഗം ഗീത വേലായുധന്‍ ,സെക്രട്ടറി റഷീദ് എം.എം ,സുരേഷ് പ്ലാവകൃഷി കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.