വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

web-desk -

പെരുമ്പാവൂര്‍>>>വ്യാപാരി വ്യവസായ സമിതി പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ അതിജീവന സമരം നടന്നു.ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, അശാസ്ത്രീയമായ ടി പി ആര്‍ നിരക്കു നിര്‍ണ്ണയിക്കുന്ന രീതി പുന:പരിശോധിക്കുക, അടഞ്ഞു കിടന്ന കാലയളവിലെ നഗരസഭ കെട്ടിടങ്ങളുടെ വാടക ഇളവുകള്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അതിജീവന സമരം.


സമിതി ഏരിയാ സെക്രട്ടറിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജോണ്‍ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടേറിയേറ്റംഗം പി പി ഡേവീഡ് ഉദ്ഘാടനം ചെയ്തു.സമിതി ഏരിയാ വൈസ് പ്രസിഡന്റ് നാസ്സര്‍,സരിത്ത് എസ് രാജ്, വി മുരളി,ബേബി ജോസഫ്,ഷിഹാബ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നൗഷാദ് കെ ബി , സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.ബൈജു സി ചാര്‍ലി നന്ദി പറഞ്ഞു.