പെരുമ്പാവൂരില്‍ പെണ്‍കുട്ടികളോട് അശ്ലീലം പറഞ്ഞയാള്‍ അറസ്റ്റില്‍

-

പെരുമ്പാവൂര്‍>>ചാലക്കുടി തിരുമകളം കൊച്ചു കടവ് മൂലം പറമ്പില്‍ വീട്ടില്‍ സഹീര്‍ (41) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകല്‍ പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡിനു സമീപം നിന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലം പറയുകയും. പിന്നീട് പെണ്‍കുട്ടികള്‍ പോയ വഴിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ചെന്ന് ലൈംഗിക ചേഷ്ഠകള്‍ കാണിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എ.എസ്.ഐ ബിജു എന്‍.കെ, സി.പി.ഒ ജിഞ്ചു കെ മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →