പെരുമ്പാവൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

-

പെരുമ്പാവൂര്‍>> കീഴില്ലം കനാല്‍ പാലത്തിനുംതായ്ക്കര ചിറയ്ക്കുംഇടയ്ക്കുള്ള
സ്ഥലത്ത് മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു.പെരുമ്പാവൂരില്‍ നിന്ന് മുവാറ്റുപുഴയിലേക്ക് പോയ കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം.


മൂന്ന് കാറുകളിലായി 11 യാത്രക്കാരുണ്ടായിരുന്നു.ഒരു കാറിലെ യാത്രക്കാരിലൊരാള്‍ക്ക് സാരമായപരിക്കുണ്ട്. പരുക്ക് ഗുരുതരമല്ല.


കീഴില്ലം കനാല്‍ പാലത്തിനിടയ്ക്കും താഴയ്ക്കചിറയ്ക്കിടയ്ക്കുമുള്ള സ്ഥലംസ്ഥിരമായി അപകടമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.ഏകദേശം ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.ഒടുവില്‍ പൊലീസ് എത്തി മണിക്കൂറുകള്‍ക്ക് ് ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →