പെരുമ്പാവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍

-

പെരുമ്പാവൂര്‍>>കീഴില്ലം പറമ്പിപീടിക ഭാഗത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കല്‍ വീട്ടില്‍ എബിന്‍ ബെന്നി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്.

പറമ്പിപീടിക ഭാഗത്ത് അന്‍സില്‍ സാജു (28) ആണ് കഴിഞ്ഞ രാത്രി ഒമ്പതരയോടെ കൊല്ലപ്പെട്ടത്. ബിജു ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ അന്‍സില്‍ സാജു കാര്‍ പാര്‍ക്ക് ചെയ്തു. കാര്‍ മാറ്റിയിടാന്‍ ബിജു അന്‍സിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുകയുമായിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എബിന്‍ ബെന്നിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജു, വീടിന് വെളിയിലേക്ക് അന്‍സിലിനെ വിളിച്ചു വരുത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

പ്രത്യേക അന്വഷണ സംഘം രാത്രി തന്നെ പ്രതികളെ പിടികൂടി. ഇന്‍സ്‌പെക്ടര്‍ മാരായ എം.ശ്രീകുമാര്‍, വി.എസ്.വിപിന്‍ എസ് ഐ ടി.എല്‍.ജയന്‍, എ എസ് ഐമാരായ എം.എസ്.മനോജ്, ജി.അനില്‍കുമാര്‍ എസ് സി പി ഒ മാരായ അനീഷ്‌കുര്യക്കോസ്, എം.എം.സുധീര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →