LOADING

Type to search

പെരുമ്പാവൂര്‍ ഔഷധി ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

Latest News Local News News

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍ ഔഷധി ജംഗ്ഷനില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചു .ആര്‍ക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ മുതല്‍ അപകടം വിളിച്ചു വരുത്തുന്ന രീതിയില്‍ ഔഷധി ജംഗ്ഷനില്‍ ഒരു നിയന്ത്രണവും സുരക്ഷയും ഒരുക്കാതെ അപകടകരമായ അവസ്ഥയില്‍ മീഡിയ പൊളിച്ചു മാറ്റുകയായിരുന്നു.


തിരക്കുള്ള സമയത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പോലും പറ്റാത്ത രീതിയിലാണ് മീഡിയന്‍ പൊളിച്ചു മാറ്റിയത്.പകല്‍ സമയത്ത് നടക്കുന്ന ജോലി കാരണം രാവിലെ മുതല്‍ വാഹനങ്ങളുടെ ബ്ലോക്കായിരുന്നു. അപകടം വരുത്തുന്ന വിധം പകല്‍ സമയത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തി അധികാരികള്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.