LOADING

Type to search

പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉഷാകുമാരി ടീച്ചറിനെ ആദരിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>എറണാകുളം ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിന് അഭിമാനമാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കള്‍.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കൈവരിക്കുകയും ,ജില്ലയിലെ തന്നെ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാലയത്തില്‍ഉന്നത വിജയം കരസ്ഥമാക്കുവാന്‍ നേതൃത്വം വഹിച്ച പ്രധാന അധ്യാപിക കൂടിയായ ജി. ഉഷാകുമാരി ടീച്ചറെ പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്‌ക്ലബ് പ്രസിഡന്റ് ജിയോ ജോണ്‍സണ്‍ സെക്രട്ടറി. മേരിജെയിംസ്എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു .

ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചേര്‍ന്ന് ഷീല്‍ഡ്‌നല്‍കി ആദരിച്ചു .ചടങ്ങില്‍ പിടിഎ പ്രസിഡന്റ് .ടി. എം.നസീര്‍, ലയണ്‍സ് ക്ലബ് ട്രഷറര്‍ പോള്‍ പൊറ്റക്കാട്, പ്രൊജക്റ്റ് ചെയര്‍ പേഴ്‌സണ്‍.എ. ജെയിംസ്, മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍എം മാത്യു, കുമാരിപോള്‍,സേഫ്റ്റി ഓഫീസര്‍കെ.വി. വില്‍സണ്‍ ,അധ്യാപകരായ എം.കെ, പൗലോസ് ,ബിനു മോള്‍ടീച്ചര്‍,ബിനി.ഇ .കെ. ആശാഗോപി,അജിടീച്ചര്‍,ലിജി കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.