
പെരുമ്പാവൂര്‍ >>പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും
നേതൃത്വത്തില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട . ജയപാലന് സ്നേഹാദരവ് നല്കി. പെരുമ്പാവൂര്‍ ഫാസ് ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ നടന് പത്മശ്രീ ജയറാമിന്റെ സാന്നിധ്യത്തില്‍ പി.ടി.എ പ്രസിഡന്റ് ടി.എം. നസീര്‍ , പ്രിന്‍സിപ്പാള്‍ സുകു. എസ് , ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി എന്നിവര്‍ ചേര്‍ന്ന് ജയപാലന് ഉപഹാരം നല്കി ആദരിച്ചു. പി.ടി എ അംഗങ്ങളായ അബ്ബാസ് വട്ടേക്കാട്ട്, പ.ടി. സിയാദ് മാറമ്പിള്ളി, അധ്യാപകരായ എം.കെ പൗലോസ്, ഡോക്ടര്‍ ദിയാവര്ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.