LOADING

Type to search

പെരുമ്പാവൂര്‍- ആലുവ മൂന്നാര്‍ റോഡില്‍ അപകടക്കെണിയായി കുഴി;കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

Latest News Local News News

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍- ആലുവ മൂന്നാര്‍ റോഡില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിനും യൂണിയന്‍ ബാങ്കിന് മുന്‍പിലുള്ള ആലുവ- മൂന്നാര്‍ റോഡില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടി റോഡില്‍ അപകടക്കെണിയായി വലിയ രൂപത്തിലുള്ള കുഴി രൂപപ്പെട്ടു. ഓരോ ദിവസവും കഴിയുന്തോറും റാഡിലെ കുഴികളുടെ എണ്ണവും കൂടി.റോഡില്‍ ആദ്യം വളരെ ചെറിയ കുഴിയായിരുന്നെങ്കിലും ടാറിങ്ങ് ചെയ്യാതെ ഇരുന്നതിനാല്‍ വലിയ കുഴിയായി മാറുകയായിരുന്നു.

റോഡിന്റെ അറ്റകുറ്റപ്പണികള്‍ പേരിന് മാത്രമായി ഒതുങ്ങുകയാണ് ചെയ്യുന്നതെന്ന് ആരോപണം ശക്തമാണ്. ദിനം പ്രതി നിരവധിയാളുകള്‍ എത്തുന്ന സ്ഥലമാണിത്. ഇരുവശങ്ങളില്‍ നിന്നും വുന്ന വാഹനങ്ങള്‍ ഇറങ്ങിപ്പോകുന്ന പ്രധാന സ്ഥലത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.

കുഴികളില്‍ വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നതിനും കൂടാതെ , ചെളിവെള്ളം യാത്രക്കാരുടെ തെറിക്കുന്നതും നിത്യസംഭവമാണ്.രാത്രികാലങ്ങളില്‍ കുഴി അറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ കുഴിയില്‍ അകപ്പെടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു.നഗരത്തിലെ പ്രധാന സ്ഥലത്താണ് ഇത്തരത്തില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അടച്ച് റോഡ് കൃത്യമായി റീടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കണമന്ന യാത്രക്കാരുടെയും നഗരവാസികളുടെ ആവശ്യം ശക്തമാകുന്നു.

വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏതുസമയവും അപകടം സംഭവിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ് .ഈ പ്രദേശത്തെ കച്ചവടക്കാരും തൊഴിലാളികളും അടക്കം അധികാരികളോട് പരാതി പറഞ്ഞിട്ടും ഇത്രയും ദിവസമായിട്ടും ഇതിനൊരു പരിഹാരം കാണുവാന്‍ സാധിച്ചിട്ടില്ല .നാട്ടുകാര്‍ പരാതി പറഞ്ഞു മടുത്തെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഇന്നലെയും ഇന്നും കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുകയും അവര്‍ തൊട്ടടുത്ത ഹോസ്പിറ്റലില്‍ ചികിത്സതേടി വീട്ടിലേക്കു പോവുകയും ചെയ്തിട്ടുണ്ട് .

അടിയന്തരമായി അധികാരികള്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മനുഷ്യജീവന്‍ തന്നെ നഷ്ടപ്പെട്ടു പാകാവുന്ന രീതിയിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത് .ഇനി ഇവിടെ പകടം സംഭവിക്കാതിരിക്കാന്‍ ഈ പ്രദേശത്തെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വാഹനയാത്രക്കാരുടെയും ബുദ്ധിമുട്ട് പരിഹരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.