അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, ഭാര്യയേയും മകനേയും ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

-

പെരുമ്പാവൂര്‍>>പുരയിടത്തില്‍ ഓട്ടോ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുളള വൈരാഗ്യത്തില്‍ അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, വീട്ടിലെത്തി സ്വന്തം ഭാര്യയേയും മകനേയും ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍ .

അറക്കപ്പടി ഓട്ടത്താണി ഭാഗത്ത് കലയത്തുരുത്ത് വീട്ടില്‍ ജിഷ്ണു (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. പൗലോസ് എന്നയാളുടെ പുരയിടത്തില്‍ ഓട്ടോ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യം നിമിത്തം പെരുമാനി ഭാഗത്തുള്ള വീട്ടില്‍ക്കയറി പൗലോസിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ജിഷ്ണു ഭാര്യയേയും മൂന്നുവയസുള്ള മകനേയും ദേഹോപദ്രവമേല്‍പ്പിച്ചു. ഇരുമ്പു കേബിള്‍ കൊണ്ടാണ് ഭാര്യയെ മര്‍ദ്ദിച്ചത്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എസ് ഐമാരായ റിന്‍സ്.എം.തോമസ്, ജോസി.എം.ജോണ്‍സന്‍, സെയ്ത് മുഹമ്മദ് എ എസ് ഐമാരായ സുരേഷ്, രാമനാഥന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →