പെരുമ്പാവൂര്‍ കൊലപാതകം : പെരുമ്പാവൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

-


പെരുമ്പാവൂര്‍ >>പെരുമ്പാവൂര്‍ കീഴില്ലം പറമ്പിപ്പീടികയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന കേസില്‍രണ്ടു പേര്‍ കസ്റ്റഡിയില്‍. വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ അന്‍സിലിനെ കൊലപ്പടുത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ ബിജു,എല്‍വിന്‍ എന്നിവര്‍ പിടിയിലായി.

പ്രതികളിലൊരാള്‍ കുറുപ്പുംപടിയില്‍ വാടകയ്ക്ക് താമസിക്കുന്നു,ഒരാള്‍ ഇരിങ്ങോള്‍ സ്വദേശിയാണ്‌. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു.

അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. കഴിഞ്ഞ ദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ വാഹനം പുറത്തേക്കിടുകയും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.അന്നത്തെ സംഘര്‍ഷത്തിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.രണ്ട് കൂട്ടര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം കൊലപാതകത്തിന് കാരണമാകുമോയെന്ന് നാട്ടുകാര്‍ പറഞ്ഞു.

വര്‍ഷങ്ങളായി വണ്ടിക്കച്ചവടം നടത്തുന്ന അന്‍സിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പൊലീസ് കണ്ടെത്തിയരിക്കുന്നത്.ഗുണ്ടാസംഘമാണ് കൊലക്ക് പിന്നില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.മൃതദേഹം പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പില്‍പ്പീടിക സ്വദ്ദേശി അന്‍സിലിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്‍സിലിനെ ചിലര്‍ ചേര്‍ന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അന്‍സില്‍ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →