പെരുമ്പാവൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ്സ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ കൈചെയിന്‍ മോഷ്ടിച്ചയാളെ പിടികൂടി

-

പെരുമ്പാവൂര്‍ >>കെ.എസ്.ആര്‍.റ്റി.സി ബസ്സ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ കൈചെയിന്‍ മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നില്‍ വീട്ടില്‍ നിസാര്‍ (34) എന്നയാളെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

ബസ്സ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്ന പത്തനംതിട്ട പോള സ്വദേശിയുടെ നാല്‍പ്പത്തിനായിരം രൂപയുടെ കൈചെയിനാണ് മോഷണം പോയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട നിസാറിനെ പരിശോധിച്ചപ്പോള്‍ മോഷണം പോയ സ്വര്‍ണ്ണ ചെയിന്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസ്സി എം ജോണ്‍സണ്‍, സാലു.പി.ബി, എ.എസ്.ഐ മാരായ ജയചന്ദ്രന്‍, ബാബു കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →