പെരുമ്പാവൂര്‍>> പെരുമ്പാവൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പെണ്‍കുട്ടികളെ യുവാക്കളും സംഘവുംശല്യപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതായി പരാതി.
പെരുമ്പാവൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ KL -40 E3274 ബൈക്കില്‍ വന്ന യുവാവും കൂട്ടുകാരുമാണ് പെണ്‍കുട്ടികളെ ശല്യം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.സംഭവത്തെകുറിച്ച് ചോദിക്കാന്‍ ചെന്നസ്കൂള് പിടിഎ അംഗങ്ങളെ സ്കൂള്കോമ്പൗണ്ടിലെത്തി യുവാക്കള്ഭീഷണിപ്പെടുത്തുകയും വിദ്യാര്‍ത്ഥിനികളോടും പിടിഎ അംഗങ്ങളോടും മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
പിടിഎ പ്രസിഡന്റ് ടിഎം നസീറും, ഹെഡ്മാസ്റ്റര് ഉഷകുമാരിയും പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിപരാതി നല്‍കുകയും,സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്നും ശല്യക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിടിഎ പ്രസിഡന്റ് ടിഎം നസീറും, ഹെഡ്മാസ്റ്റര് ഉഷകുമാരിയും പറഞ്ഞു.