
പെരുമ്പാവൂര്‍>>> പെണ്‍കരുത്തിന്റെ കലാലയം ചരിത്രനേട്ടത്തോടെ ജൈത്രയാത്ര തുടരുന്ന പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021 ഏപ്രിലില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 290 കുട്ടികള്‍ പരീക്ഷ എഴുതുകയും 290 പേരും വിജയിക്കുകയും 136 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിക്കുകയും ചെയ്തു .
36 കുട്ടികള്‍ക്ക് 9 എ പ്ലസ് ലഭിച്ചു .എറണാകുളം ജില്ലയില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ചത് ഈ പെണ്‍പള്ളിക്കൂടമാണ് .സമീപ സ്‌കൂളുകളെപിന്തള്ളി ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് നേടി ചരിത്രനേട്ടവും കരസ്ഥമാക്കി.

സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ടി എം എം സക്കീര്‍ഹുസൈ ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കുട്ടികളെയും അധ്യാപകരെയും പി.ടി.എ അംഗങ്ങളെയും അഭിനന്ദിച്ചു .യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ടി.എം.നസീര്‍ ,പി.ടി.എ അംഗങ്ങളായ അബൂബക്കര്‍ പോഞ്ഞാശ്ശേരി അബ്ബാസ് പി. എച്ച്.സക്കീര്‍ മൈദീന്‍ പ്രധാന അധ്യാപികയായ ജി.ഉഷാകുമാരി ടീച്ചര്‍, പ്രിന്‍സിപ്പാള്‍ എസ്.സുകു അധ്യാപകരായ വിശ്വംഭരന്‍ എംകെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു
