പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എസ് പി സി യുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു.

-

പെരുമ്പാവൂര്‍ >>പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എസ് പി സി യുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു.നഗരസഭാ ചെയര്‍മാന്‍ ടിഎം സക്കീര്‍ ഹുസൈന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

 

എസ് പി സി യുടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സി പി ഒആയ പി എം സുമു മാഷിനെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.സ്‌ക്കൂളിന്റെ മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ജി.ഉഷാകുമാരി അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ സുകു . എസ് കേഡറ്റുകള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി. പി ടിഎ പ്രസിഡന്റ് ടി എം നസീര്‍ , അബ്ബാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡിഐ (റിട്ടയേഡ് എസ് ഐ) ചന്ദ്രന്‍ കെ എ ,സി പി ഒ മാരായപി സി ബീന , ജൈന പി വര്‍ഗീസ് എന്നിവരും രക്ഷാകര്‍ത്താക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →