
പെരുമ്പാവൂര്‍>>>സിപിഐഎം സംഘടനാ സമ്മേളനങ്ങള്‍ക്ക് ആവേശോജ്വലമായതുടക്കം. സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി പെരുമ്പാവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിക്കുകയാണ് പെരുമ്പാവൂരിലെ പാര്‍ട്ടി സഖാക്കള്‍.
അതേസമയം സിപിഐഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 15ന് തുടങ്ങും. ശേഷം ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ ചേരും. സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക.
ഘടകസമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഓരോ ഘടകവും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ബ്രാഞ്ച് തലത്തിലാണെങ്കില്‍ കമ്മിറ്റിയെയല്ല, സെക്രട്ടറിയെയാണ് തെരഞ്ഞെടുക്കുക.
വിമര്‍ശത്തിന്റെയും സ്വയംവിമര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ പാര്‍ടിസംഘടന പുതിയ ഊര്‍ജം സമാഹരിച്ച് മുന്നോട്ടുപോകും. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ടിസംഘടനയെ ശക്തിപ്പെടുത്തും.ലോക്കല്‍ തലംമുതല്‍ കേന്ദ്ര കമ്മിറ്റിവരെ തെരഞ്ഞെടുക്കപ്പെടുന്ന ഘടകങ്ങളാണ് സിപിഐഎമ്മിന് ഉള്ളത്.

Follow us on