
പെരുമ്പാവൂര്‍>> പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുന്നത്തുനാട് എംഎല്‍എ അഡ്വ പി വി ശ്രീനിജന് സൗഹൃദ സന്ദര്‍ശനം നടത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്മാന് ടി എം സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച് എം ജി ഉഷാകുമാരി , കായിക അധ്യാപിക ഡോ ദിയ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സ്കൂളിലേക്ക് കായിക ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം സമര്‍പ്പിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ എംഎല്എയോഗത്തില് ബാസ്കറ്റ് ബോള്‍ പോര്‍ട്ടബിള്‍ പോസ്റ്റ് വാഗ്ദാനം ചെയ്തു.യോഗത്തില്‍ എച്ച് എം ,പിടിഎ പ്രസിഡന്റ് ശ്രീ ടിഎം നസീര്‍,എംപിടിഎ പ്രസിഡന്റ് റസീന എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും സ്കൂള്‍ കുട്ടികളും പിടിഎ എംപിടിഎ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.