പെരിയാര്‍വാലി കനാലില്‍ അറ്റകുറ്റപ്പണി വളരെ മന്ദഗതിയില്‍;കുടിവെള്ളക്ഷാമം രൂക്ഷം

-

Posted On – entry-meta December 13, 2021

ന്യൂസ് ഡെസ്ക്ക് – ന്യൂസ് ഡെസ്ക്ക്

കോതമംഗലം>ചേലാട്, കീരംപാറ, കരിങ്ങഴ പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാര്‍വാലി കനാലില്‍ അറ്റകുറ്റപ്പണി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഏതാനും ആഴ്ചകളായി മഴയില്ലായായതോടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്ന പ്രശ്‌നമാണ്. മുന്‍കാലങ്ങളില്‍ നവംബര്‍ മാസങ്ങളില്‍ തുറന്നിരുന്ന കനാല്‍ അറ്റകുറ്റപ്പണിയിലെ കാലതാമസം കാരണം വൈകുകയാണ്.


എത്രയും പെട്ടന്ന് ഇതിനൊരു പരിഹാര മാര്‍ഗ്ഗം കണ്ടെത്തി വര്‍ഷാ വര്‍ഷമുണ്ടാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ഇതിനായി ഒരു സ്ഥിരസംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെ ട്ട് ചേലാട് റെസിഡന്റ്‌സ് അസോസിയേഷനിലെ മഠത്തിക്കുടിയില്‍ രന്‍ജി ജേക്കബ് കളക്ടറിന് കത്ത് നല്‍കി.


അതേസമയംകോതമംഗലം ജില്ലയുടെ പ്രധാന കുടിവെവെള്ള സ്രോതസ്സായ പെരിയാര്‍വാലി കനാലില്‍ കാടുവെട്ടല്‍ പാതിവഴിയില്ലെന്ന് ാട്ടുകാര്‍ ആരോപിച്ചു. ബണ്ടിലെയും പ്രതലത്തിലെയും അറ്റകുറ്റപ്പണിയും മന്ദഗതിയിലാണ്. പ്രതല ശുചീകരണവും നടന്നിട്ടില്ല. ഏതാനും ദിവസമായി മഴയില്ലാതായതോടെ കു
വെള്ളക്ഷാമവും രൂക്ഷമാണ്.


കാടുവെട്ട് പേരിന് മാത്രമാണെന്നും മാലിന്യം കുമിയുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.ആറ് മാസത്തോളമായി അടഞ്ഞുകിടക്കുന്ന കനാലിന്റെ ബണ്ടിലും പ്രതലത്തിലും പുല്ലും അടിക്കാടും വളര്‍ന്നു പന്തലിച്ചു.മഴ കൂടുതല്‍ ലഭിച്ചതു കൊണ്ട് പ്രതലത്തിന്റെ പലഭാഗത്തും കാടിനൊപ്പം ചെളിയും മണ്ണും അടിഞ്ഞുകിടക്കുകയാണ്. കനാലില്‍ പലയിടത്തും വെള്ളക്കെട്ടും ഒഴിഞ്ഞിട്ടില്ല.കനാല്‍ തുറക്കും മുമ്പേ ചെളിയും കാടും നീക്കം ചെയ്തില്ലെങ്കില്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകും.


കനാലിന് ഇരുവശത്തേയും ബണ്ട് റോഡിലേക്ക് കാടുവളര്‍ന്ന് നില്‍ക്കുന്നത് ഗതാഗത്തിനും ഭീഷണിയാണ്.ചെങ്കര റെഗുലേറ്ററിന് താഴെമെയിന്‍ കനാലിന്റെ തുടക്കത്തില്‍ ഇരുവശത്തേയും ബണ്ടില്‍ കാടുവളര്‍ന്ന് വന്‍മരങ്ങളായി. കനാല്‍ റോഡിലും ബണ്ടിലുമായി പലയിടത്തായി മാലിന്യങ്ങളും തള്ളിയിട്ടുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.


മുന്‍കാലങ്ങളില്‍ കനാല്‍ കടന്നു പോകുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ തൊഴിലുറപ്പ് പണിയെ ഉപയോഗപ്പെടുത്തിയായിരുന്നു കാടുവെട്ടും ശുചീകരണവും നടത്തിയിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളെ കാടുവെട്ടിന് പ്രയോജനപ്പെടുത്തുന്നില്ലെന്നും ആരോപണമുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →