പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തല്‍:എ. ഐ. വൈ. എഫ് .കോതമംഗലം മേഖല കമ്മിറ്റി നില്‍പ്പ് സമരം നടത്തി

രാജി ഇ ആർ -

കോതമംഗലം>>>പ്രതിപക്ഷ നേതാക്കളുടെയും, സുപ്രിം കോടതി ജഡ്ജിമാര്‍ , മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും , മാദ്ധ്യമ പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ പെഗാസസ് വഴി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചുകേന്ദ്രസര്‍ക്കാര്‍ രാജ്യദോഹികള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് ബി ഐ യുടെ മുന്‍പില്‍ നില്‍പ്പ് സമരം നടത്തി .

. സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു . ഷെഫീഖ് നൈനാര്‍ അദ്ധ്യക്ഷനായ യോഗത്താല്‍ ഷെഫീന്‍ പുലോളി , നിതിന്‍ കുര്യന്‍, കെ ബി ഷാജി, ഷെഫീഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.