അഭയമായ് പീസ് വാലി, ഉന്തു വണ്ടിയില്‍ അഭയം തേടിയ അബൂബക്കര്‍ ഇനി പീസ് വാലിയുടെ തണലില്‍…

ഏബിൾ.സി.അലക്സ് -

കൊച്ചി >>> ആരോരും സംരക്ഷിക്കാന്‍ ഇല്ലാത്തവരുടെ സംരക്ഷകന്‍ ആകുകയാണ് പീസ് വാലി എന്ന കോതമംഗലം നെല്ലികുഴിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം. ആലുവ – മൂന്നാര്‍ റോഡില്‍ മാറമ്പിള്ളിയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയായിരുന്നു അബൂബക്കര്‍ എന്ന വയോധികന്റെ ലോകം.
കോരിച്ചൊരിയുന്ന മഴയത്തും അഞ്ച് അടി നീളം മാത്രമുള്ള ഉന്തുവണ്ടിയില്‍ വളഞ്ഞു കൂടി കഴിയുന്ന അബൂബക്കറിന്റെ അവസ്ഥ ഒരു പറ്റം മനുഷ്യസ്‌നേഹികളാണ് കോതമംഗലം നെല്ലികുഴിയിലെ പീസ് വാലിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
പീസ് വാലിയില്‍ ബെഡ് ഒഴിവാകുന്നതുവരെ മുടിക്കലില്‍ താത്കാലിക താമസം ഒരുക്കിയിരുന്നു.


കഴിഞ്ഞ ദിവസം മരണപെട്ട ബീരാവുക്കയുടെ ബെഡിലേക്ക് ഇന്ന് അബൂബക്കര്‍ എത്തി.ഇവിടെ അബൂബക്കറിന് എല്ലാവരുമുണ്ട്. റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയിലെ ജീവിതത്തില്‍ നിന്ന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ലോകം സമ്മാനിക്കുകയാണ് പീസ് വാലി. നട്ടെല്ലിന് പരിക്കേറ്റവരും, പക്ഷാഘാതം ബാധിച്ചും ഒക്കെ ജീവിതത്തില്‍ തളര്‍ന്നു പോയവര്‍ക്ക് ചികിത്സയോടൊപ്പം ആത്മവിശ്വാസം പകര്‍ന്ന് ചിറകടിച്ചു പറക്കാനും, മുന്നോട്ട് കുത്തിക്കാനുമൊക്ക പ്രേരണ നല്‍കുകയാണ് ഈ സമാദാനത്തിന്റെ താഴ് വര ഭൂമി.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →