പീസ് വാലിക്ക് നൊമ്പരമായി ശരണ്യയുടെ വിയോഗം

ഏബിൾ.സി.അലക്സ് -

“”ഒരിക്കല്‍ ജീവിതത്തിലേക്ക് തിരികെയുള്ള യാത്രക്ക് പീസ് വാലി ഒപ്പമുണ്ടായിരുന്നു””കൊച്ചി >>>മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. 2012 മുതല്‍ ഏഴു തവണ ബ്രെയിന്‍ ട്യൂമര്‍ തുടര്‍ച്ചയായി ബാധിച്ചതിനെ തുടര്‍ന്ന് ഒന്‍പത് തവണ തിരുവനന്തപുരം ശ്രീ ചിത്രയില്‍ സര്‍ജറിക്ക് വിധേയയായി.ബ്രയിന്‍ ട്യൂമറിനുള്ള ഒന്‍പതാമത്തെ സര്‍ജറിക്കു ശേഷം ശരീരം തളര്‍ന്നു പോയ ശരണ്യ 2020 അഗസ്റ്റിലാണ് കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലിയില്‍ എത്തുന്നത്.

പീസ് വാലിയിലെ രണ്ടു മാസത്തെ ചികിത്സയിലൂടെ
മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിചേര്‍ന്നു.ഇതെന്റെ രണ്ടാം ജന്മമാണ്., ദൈവം ഇവിടെ ഈ പീസ് വാലിയില്‍ ആണ് ഉള്ളത് എന്നാണ് ഒക്ടോബറില്‍ ചികിത്സ കഴിഞ്ഞ്‌പോകാന്‍ നേരം ശരണ്യ പറഞ്ഞത്.

വീണുപോയ നാള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന നടി
സീമ ജി നായരും, ചികിത്സിക്കാന്‍ പണമില്ലാതെ വലഞ്ഞ നാളില്‍ സഹായിച്ച ഫിറോസ് കുന്നംപറമ്പിലും, തളര്‍ന്നു പോയ തന്റെ മനസ്സും ശരീരവും തിരികെ തന്നപീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മ ഗീതയും അന്ന് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ട്രോളിയില്‍ കിടത്തിയാണ് ശരണ്യയെ കോതമംഗലം പീസ് വാലിയില്‍ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന് ശരണ്യ.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു.ഏഴാമത്തെ സര്‍ജറിക്കു ശേഷം ശരീരം പൂര്‍ണമായും തളര്‍ന്നു പോയിരുന്നു.

ചലച്ചിത്ര മേഖലയില്‍ നിന്ന് നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്ക് കൈത്താങ്ങായി നിരവധി പേര്‍ എത്തിയിരുന്നു.ഒക്ടോബറില്‍ പീസ് വാലിയിലെ രണ്ടു മാസത്തെ ചികിത്സ ക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടക്കുമ്പോള്‍ പരസഹായമില്ലാതെ തനിയെ നടക്കുവാന്‍ കഴിയുന്ന രീതിയിലായിരുന്നു. സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരം ചെമ്പഴന്തി അണിയുരില്‍ വീടും നിര്‍മിച്ചിരുന്നു. ആ വീടിന് സ്‌നേഹസീമ എന്നാണ് ശരണ്യ പേര് നല്‍കിയത്.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →