
കോതമംഗലം>>> മാനവസൗഹാര്‍ദ്ദത്തിന്റെ വിളനിലമായ മലയാളനാട്ടില് വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യമനസ്സുകളെ തമ്മില്‍ അകറ്റരുതെന്ന് പി.ഡി.പി.ജില്ല കൗണ്‍സില്‍ അംഗം ലാലുജോസ് കാച്ചപ്പിള്ളി . സാഹോദര്യത്തോടെ കഴിയുന്ന ജനവിഭാഗങ്ങളില്‍ ചേരി തിരിവും പരസ്പര വിദ്വേഷവും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്ന യഥാര്‍ത്ഥ ശത്രുവിനെ നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
പി.ഡി.പി.ഊരംകുഴി യൂണിറ്റ് പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തില്‍ ഷാജി ഊരംകുഴി പതാക ഉയര്‍ത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷാ വിജയികള്‍ക്കുള്ള ഉപഹാരവിതരണം ജില്ല പ്രസിഡന്റ് വി.എം.അലിയാര് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എം.കോയ , മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ് ,പഞ്ചായത്ത് സെക്രട്ടറി അഷറഫ് ബാവ, മൈക്കിള്‍ കോട്ടപ്പടി, ഷിഹാബ് കുരുംബിനാംപാറ , കെ.എം.ഉമ്മര്‍, നിസാര്‍ ഊരംകുഴി , ഇസ്മായില്‍ ,അബു, ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on