LOADING

Type to search

പി.ഡി.പി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആന്റണി ജോണ്‍ എം. എല്‍. എ യ്ക്ക് സ്വീകരണം നല്‍കി

Latest News Local News News


കോതമംഗലം>>>പണാധിപത്യത്തിന് മേല്‍ ജനാധിപത്യത്തിന്റെ രണ്ടാം വിജയം നേടിയ ആന്റണി ജോണ്‍ എം എല്‍ എ യ്ക്ക് പി ഡി പി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.നെല്ലിക്കുഴി പീപ്പിള്‍സ് സെന്ററില്‍ നടന്ന ചടങ്ങിലാണ് എം എല്‍ എ യ്ക്ക് സ്വീകരണം നല്‍കിയത്.

കോതമംഗലത്തിന്റെ വികസന കുതിപ്പിന് പദവി ഉപയോഗിക്കാനും എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനും കഴിയട്ടെ എന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത ജില്ല കൗണ്‍സില്‍ അംഗം ലാലു ജോസ് കാച്ചപ്പിള്ളി ആശംസിച്ചു.

ലാലു ജോസ് കാച്ചപ്പിള്ളി എം എല്‍ എ യെഷാള്‍ അണിയിച്ചു.ജില്ല പ്രസിഡന്റ് വി എം അലിയാര്‍ ഉപഹാരം നല്‍കി.വര്‍ഗീയ – ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരള ജനത നല്‍കിയ ജനാധിപത്യവിജയത്തിന് പി ഡി പി നല്‍കിയ പിന്തുണയും രാഷ്ട്രീയ നിലപാടും ഏറ്റവും പ്രസക്തവും അഭിനന്ദനാര്‍ഹവുമായിരുന്നെന്നും നാടിന്റെ വികസനത്തിനും ജനാധിപത്യത്തിന്റെ നിലനില്പിനും ഈ ഐക്യം നിലനില്‍ക്കണമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞ ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.

മണ്ഡലത്തില്‍ കൂടുതല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നും എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എം അലി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്,ടി എച്ച് ഇബ്രാഹിം,സുബൈര്‍ അയിരൂര്‍പാടം, മൈക്കിള്‍ കോട്ടപ്പടി,കെ എം ഉമ്മര്‍, ഖാദര്‍ ആട്ടായം,സുബൈര്‍ പൂതയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.