പറവൂര്‍ സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റില്‍ രണ്ടു കോടി രൂപ സമ്മാനം

-

ദുബായ്>> ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ മലയാളി യുവാവിന് അബുദാബി ബിഗ് ടിക്കറ്റില്‍ രണ്ടു കോടിയുടെ ഭാഗ്യം.
ഷാര്‍ജയിലെ അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരനായ എറണാകുളം പറവൂര്‍ സ്വദേശി ബിജേഷ് ബോസിന് ജീവിതത്തില്‍ ഒന്നിന് പിറകെ ഒന്നായി സൗഭാഗ്യങ്ങള്‍ തേടിയെത്തിയത്. ബിഗ് ടിക്കറ്റില്‍ രണ്ടു കോടി രൂപയുടെ സമ്മാനം ലഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്.

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് ബിജേഷ് ബോസിന് 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്. പാകിസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ 15 സുഹൃത്തുക്കള്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും, തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.

ഷാര്‍ജയില്‍ താമസിച്ചുവന്ന ബിജേഷ് ബോസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ആശുപത്രിയില്‍ പ്രസവശേഷം ഭാര്യക്കൊപ്പം നില്‍ക്കുകയായിരുന്നു ബിജേഷ്. ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് ബിജേഷിന് അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിച്ച വിവരം അറിയുന്നത്.

‘രണ്ട് ദിവസം മുമ്ബാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതിന് ശേഷം ആണ് താന്‍ എടുത്ത ബിഗ് ടിക്കറ്റ് അടിച്ചത്. എന്റെ രണ്ട് കുഞ്ഞുങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വലിയ ഭാഗ്യം കൊണ്ടുവന്നു. ഇപ്പോള്‍ ഞാന്‍ ഏറെ സന്തേഷവാനാണ്’ അദ്ദഹേം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. ഒപ്പം ടിക്കറ്റ് വാങ്ങിയ ചില സുഹൃത്തുക്കള്‍ക്കും സഹപ്രവവര്‍ത്തകര്‍ക്കും സമ്മാനത്തുക വീതിച്ച് നല്‍കും. കുറച്ച് നല്ല കാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനെ കുറിച്ച് ചില പദ്ധതികള്‍ തയ്യാറാക്കുമെന്നും ബിജേഷ് ബോസ് മാധ്യമങ്ങളോട് പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →