നൂറ്റിയഞ്ചാം വയസ്സിലും നെന്മനശ്ശേരി പരമേശ്വന്‍ മൂസതിന്റെ കരങ്ങളില്‍ എറണാകുളത്തപ്പന്‍ സുരക്ഷിതന്‍ !

-

കൊച്ചി>>പ്രായാധിക്യം തളര്‍ത്താതെ ഇത്തവണയും പരമേശ്വരന്‍ മൂസതിനെ എറണാകുളത്തപ്പന്‍ കാത്തു. എറണാകുളം ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴികളില്‍ ഉത്സവത്തിടമ്പുമെടുത്ത് ഉച്ചച്ചൂടിനെ വകവെയ്ക്കാതെ ഭഗവാനെ കരുതലോടെ ഇരുകൈകളിലേന്തി നടന്നു നീങ്ങിയ പരമേശ്വന്‍മൂസതിന് പ്രായം 105 തികഞ്ഞു, 1196 ധനുമാസത്തിലെ പുണര്‍തം നാളില്‍. എറണാകുളത്തപ്പന്റെ നിത്യഭക്തരില്‍ പഴമക്കാരെല്ലാം മൂസതിന്റെ പരിചയക്കാരാണ്. ക്ഷേത്രത്തിലെ സ്ഥാനീയരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളവരില്‍ ഏറ്റവും മുതിര്‍ന്നയാള്‍. 85 വര്‍ഷക്കാലം എറണാകുളത്തപ്പന്റെ തിടമ്പേറ്റാന്‍ ഭാഗ്യമുണ്ടായി. പ്രായമേറിയതോടെ ക്ഷേത്രത്തിലെ സ്ഥാനീയാവകാശം തന്റെ ഇളം തലമുറയ്ക്ക് ഇദ്ദേഹം കൈമാറു
കയുണ്ടായി. ഇത്തവണ നൂറ്റിയഞ്ചു തികയുന്ന വേളയില്‍ ഒരിയ്ക്കല്‍ കൂടി ആ തിടമ്പ് കൈകളിലെന്തണമെന്ന മനസ്സിലെ ആഗ്രഹം അദ്ദേഹം ദേവസ്വം അധികൃതരെ അറിയിക്കുകയായിരുന്നു. ഉത്സവത്തിനെത്തിയ ഭക്തരെല്ലാം വളരെ കൗതുകത്തോടെയും അതിലേറെ ബഹുമാനാദരങ്ങളോടെയുമാണ് പരമേശ്വരന്‍ മൂസതിനെയും തൊഴുതു വണങ്ങിയത്. പള്ളിമുക്കിലെ പാലിയം റോഡില്‍ നെന്മനശ്ശേരി ഇല്ലത്താണ് മൂസതിന്റെ താമസം.

എറണാകുളത്തപ്പന്റെ തിടമ്പുമായി നൂറ്റിയഞ്ചിന്റെ നിറവില്‍ നെന്മനശ്ശേരി പരമേശ്വരന്‍ മൂസത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →