LOADING

Type to search

കൃഷിയിടത്തിലെ കിണറ്റില്‍വീണ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

Latest News Local News News

കൂടരഞ്ഞി >>>താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കല്‍ എന്നയാളുടെ പറമ്പിലെ വെള്ളക്കെട്ടിലെ കുഴിയില്‍ ഉണ്ടായിരുന്ന 6 കാട്ടുപന്നികളെ വനം വകുപ്പ് എം പാനല്‍ ലിസ്റ്റില്‍പ്പെട്ട ബാബു ജോസഫ് പ്ലാക്കാട്ട് ,അഗസ്റ്റിന്‍ ജോസ് പുതിയേടത്ത് എന്നിവര്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നു . ഇതില്‍ ഒരു പെണ്‍പന്നിയും അഞ്ച് ആണ്‍പന്നികളും ഉണ്ടായിരുന്നു. ഇവയ്ക്ക് ഏകദേശം ഒന്നര വയസ്സ് പ്രായം ഉണ്ട് . വിവരമറിയിച്ചതിനെ തുടര്‍ന്ന് പീടികപാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ പ്രസന്നകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എഫ്.ഒ.ഗ്രേഡ്.പ്രശാന്തന്‍ ,ജലീസ്, വാച്ചര്‍ മുഹമ്മദ് എന്നിവര്‍ സ്ഥലത്തെത്തി.കൂടാതെ വനംവകുപ്പ് ആര്‍ ആര്‍ റ്റി ദ്രുതകര്‍മ്മസേനയിലെ ഫോറസ്റ്റര്‍ ശ്രീ രാജീവന്‍ ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനീഷ് വാച്ചര്‍മാരായ കരീം ,മുരളി എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നിയുടെ ജഡം സ്ഥലത്തുത്തന്നെ മറവുചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ശ്രീമതി റോസിലിടീച്ചര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങളും നേതൃത്വവും കൊടുത്തു. കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.