Type to search

പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതിക്കായി ഇരുട്ടില്‍ത്തപ്പി പൊലീസ്, ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ നീക്കം

Latest News Local News News

ഇടുക്കി>>>ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്ക്കായി അന്വേഷണം നടക്കുന്നത്.

പണിക്കന്‍കുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയല്‍വാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുന്പ് സിന്ധുവും ബിനോയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.

കൊലയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്കാണ് ബിനോയ് പോയത് എന്നാണ് പൊലീസ് നി?ഗമനം. അവസാനത്തെ ഫോണ്‍ ലോക്കേഷന്‍ കാണിച്ചത് അവിടെയാണ്. മൃതദേഹം ആസൂത്രിതമായി കുഴിച്ചിട്ട ബിനോയ് ഒളിക്കാനും വന്‍തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രതിയെ പിടികൂടാനായി വന്‍ സന്നാഹം തന്നെ ഒരുക്കിയിട്ടുണ്ട്.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം നടത്തും. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സിന്ധുവിന്റെ മൃതദേഹം കാമാക്ഷിയിലെ സഹോദരന്റെ വീട്ടിലെത്തിച്ച് രാത്രി സംസ്‌കരിച്ചു. ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.