പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നു; മണ്ഡലത്തില്‍ കോണ്‍ഗ്രസുമായുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി

പഞ്ചാബ്>>പഞ്ചാബില്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി. ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബിലെ മുഖ്യധാരാ മത്സരരംഗത്ത് ബിജെപി സ്ഥാനം ഉറപ്പിച്ചത്. സംസ്ഥാനത്തെ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ് അവസാന സ്ഥാനത്താണ് ഉള്ളത്.


അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പഞ്ചാബില്‍ ഒന്നുമല്ലാതായിരിക്കുന്ന അവസ്ഥയിലാണുള്ളത്. വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ആയി മാറി.


അതേസമയം, അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത് ചെറിയ നഷ്ടം ഒന്നും അല്ല കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോലും അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ നിര്‍ണായക ഘടകമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതോടെ സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാം എന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. ഇതിന്റെ ഭാഗമായി പഞ്ചാബിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആറംഗ സമിതിയെ ബിജെപി ഉള്‍പ്പെടുന്ന മുന്നണി നിയോഗിച്ചു.


അമരീന്ദര്‍ സിംഗിന്റെയും സുഖദേവ് സിംഗിന്റെയും പാര്‍ട്ടിയിലെ അംഗങ്ങളും ബിജെപി അംഗങ്ങളും ഉള്‍പ്പെടുന്ന ആറംഗ സമിതിക്കാണ് മുന്നണി രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് ഈ കമ്മിറ്റി ആയിരിക്കും. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ തുടരുന്ന പടലപ്പിണക്കം സംസ്ഥാനത്തെ തുടര്‍ഭരണ സാധ്യത പാര്‍ട്ടിക്ക് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളോട് ജനങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചത് എന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടിയും ഉള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →