
പഞ്ചാബ് >>>പഞ്ചാബ് മന്ത്രിസഭാ പുനഃസംഘട ഇന്ന് വൈകീട്ട് നടക്കും. പഞ്ചാബ് മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. മന്ത്രിസഭയില്‍ ഏഴ് പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, അമരീന്ദര്‍ സിംഗിന്റെ അടുപ്പക്കാരെ ഒഴിവാക്കിയാകും പുനഃസംഘടന നടക്കുക. സംസ്ഥാന കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്ക്കുന്ന സുനില്‍ ജാക്കാറേയ്ക്ക് മന്ത്രിസഭയില്‍ സുപ്രധാന പദവി നല്കി അനുനയിപ്പിക്കാനുള്ള നീക്കവും ശക്തമാകുന്നുണ്ട്.
മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടികഴ്ച നടത്തിയിരുന്നു. മന്ത്രി സഭയില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചെന്നി വെള്ളിയാഴ്ച ദില്ലിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ പട്ടിക രാഹുല്‍ ഗാന്ധി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അമരീന്ദര്‍ സിങ്ങിന് പിന്തുണ നല്കുന്ന മന്ത്രിമാരെ ഉള്‍പ്പടെ മാറ്റാനാണ് ചെന്നിയുടെ നീക്കം. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ധുവിന്റെ സ്വാധീനം കൂടുതല്‍ ശക്തമാകും.

Follow us on