പഞ്ചാബ് തെരഞ്ഞെടുപ്പ്; 117 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

പഞ്ചാബ്>>കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ട് വരാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ മത്സരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 22 കര്‍ഷക സംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പാര്‍ട്ടിയുടെ പേരിലാകും കര്‍ഷക സംഘടനകള്‍ മത്സരിക്കുക. നാഗ്പൂരില്‍ വെച്ചാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ ഉചിതമായ സമയത്ത് തിരികെ കൊണ്ട് വരുമെന്ന വിവാദ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ രംഗത്ത് എത്തിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →