
ഡല്‍ഹി>>> അഭ്യൂഹങ്ങള്‍ക്ക് വിരാമം. പഞ്ചാബ് മുഖ്യന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്.
ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സര്‍വ്വെയും അമരീന്ദറിനെതിരായി. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യുമായി സംസാരിച്ച ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു. അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞു. തുടരാന്‍ താല്പര്യമില്ലെന്നും സോണിയയെ അറിയിച്ചു.
രണ്ട് തവണ നിയമസഭ കക്ഷി യോഗം ചേര്‍ന്നിട്ടും അറിയിച്ചില്ല. മുതിര്‍ന്ന നേതാവായ തനിക്ക് എങ്ങനെ അപമാനം സഹിക്കാനാവുമെന്നും രാജിവേളയില്‍ അദ്ദേഹം പറഞ്ഞു. ഭാവി തീരുമാനം സാഹചര്യങ്ങള്‍ക്കനുസരിച്ചാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടിവിടുമെന്ന എംഎല്‍എമാരുടെ ഭീഷണിയാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ നേതൃമാറ്റം എന്നതിലേക്ക് എത്തിച്ചത്. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ അമരീന്ദര്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
എന്നാല്‍ പാര്‍ട്ടി വിടരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അടക്കം അമരീന്ദറിനോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. അമരീന്ദര്‍ ഒഴിഞ്ഞതോടെ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Follow us on