LOADING

Type to search

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ ഓടുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

Latest News Local News News

മലപ്പുറം>>> വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ ഓടു കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിരുനാവായ കൊടക്കല്‍ വാവൂര്‍ കുന്ന് കല്ലിങ്ങല്‍ പറമ്ബില്‍ സുഭാഷ് (30) ആണ് അറസ്റ്റിറ്റിലായത്. തിരുനാവായ ഐശ്വര്യ ഭവനില്‍ പരേതനായ കളത്തും പറമ്ബില്‍ വാസുദേവന്റെ ഭാര്യ വിലാസിനി (45)ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പരിസരത്തെ ആളുകള്‍ ജുമുഅ നമസ്‌കാരത്തിന് പോയ സമയത്തായിരുന്നു അക്രമം. തിരുനാവായ പഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള വീട്ടിനു പുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്‌ബോഴാണ് പിന്നില്‍ നിന്നും ഓടുകൊണ്ട് തലക്കടിച്ചത്.

വീട്ടമ്മ ബഹളം വെച്ചതോടെ സുഭാഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തലക്കടിയേറ്റ സാരമായ പരിക്കുകളോടെ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.