പാണംകുഴി- ജലജീവന്‍ മിഷന്‍ – കുടിവെള്ള പദ്ധതി : ടാങ്കിന് വേണ്ടി സ്ഥലപരിശോധന

കുറുപ്പംപടി >>കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദിഷ്ഠ പാണം കുഴി ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ നിലവിലെ ചുര മുടി വാട്ടര്‍ ടാങ്കിനു അടുത്തുള്ള സെന്റ് തോമസ് ചാപ്പലിനു സമീപം സ്ഥലം സന്ദര്‍ശിച്ച് ജനപ്രതിനിധി സംഘം.പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ പെട്ട മലയും ജല അതോറിട്ടി ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വിലയിരുത്തി. ചുര മുടി ടാങ്കിനോട് സമീപം സെന്റ് തോമസ് ചാപ്പലിന്റെ സ്ഥലം പുതിയ ടാങ്ക് പണിയുവാന്‍ ആവശ്യത്തിന് തരാമെന്ന് പള്ളി അധികൃതര്‍ സമ്മതിച്ചിട്ടുള്ളതാണ്.പാണംകുഴി കുടിവെള്ള പദ്ധതി മുടക്കുഴ വേങ്ങൂര്‍ ,അശമന്നൂര്‍ ,പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാവുന്നത്.എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍, ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടന്‍ ,വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ ,സ്ന്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്.എ.പോള്‍, കെ.ജെ. മാത്യു, വല്‍സ വേലായുധന്‍, അംഗങ്ങളായ ഡോളി ബാബു, സോമി ബിജു, അനസ്, പി.പി.ശിവരാജന്‍ ജല അതോറിട്ടി എ.ഇ.ശ്രീകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →