പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

-

കവളങ്ങാട്>> പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി. തുടര്‍ന്ന് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആദ്യ നിക്ഷേപം സ്വീകരിക്കല്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ സജീവ് കര്‍ത്തയും ഓഹരി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദും നിര്‍വഹിച്ചു. ചടങ്ങില്‍ സംഘം പ്രസിഡന്റ് ടിപിഎ ലത്തീഫ് സ്വാഗതവും ഓണററി സെക്രട്ടറി എന്‍ കെ ഷാജി നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് അംഗം എ എ രമണന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ വി സുധീര്‍, കോതമംഗലം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് മുഹമ്മദ് ഷരീഫ്, സിപിഐഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, വ്യാപാരി വ്യവസായി സമിതി അടിവാട് യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി അടിവാട് യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രന്‍ അകത്തൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →