പല്ലാരിമംഗലം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

-

കോതമംഗലം>>പല്ലാരിമംഗലം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3 കോടി രൂപ മുടക്കി യുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍.സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 3 കോടി രൂപ അനുവദിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.നിര്‍മ്മാണ പുരോഗതി ആന്റണി ജോണ്‍ എംഎല്‍എയും ജനപ്രതിനിധികളും വിലയിരുത്തി.സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →