അപകട വളവുകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

സ്വന്തം ലേഖകൻ -


കോതമംഗലം >>> പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വായനശാലപ്പടി റോഡ് കനാല്‍ ജംഗ്ഷന്‍, അടിവാട് പുഞ്ചക്കുഴി റോഡ് എന്നിവിടങ്ങളിലെ അപകട വളവുകളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു.

അടിവാട് പ്രവാസി കൂട്ടായ്മ(എ പി കെ) പ്രസിഡന്റ് റഫ്‌സല്‍ പൈനയില്‍, ബഷീര്‍ വാരിക്കാട്ട്, മൈതീന്‍ കൊച്ചുകുടിയില്‍,ഷാമോന്‍ റാസ്, അബ്ബാസ് തേക്കുംകാട്ടില്‍, താഹ കീപ്പുറത്ത്, റീസല്‍ പൈനായില്‍, റഹീം പുഞ്ചക്കുഴിയില്‍ മീരാക്കുട്ടി കൊടുത്താപ്പിള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →